Sponsors

Get fake facebook likes instantly

Get fake facebook likes instantly read in malayalam
Get fake facebook likes instantly full article
Get fake facebook likes instantly for your photo
ഇന്ന് നമ്മള്‍ പങ്ക് വെക്കാന്‍ പോകുന്നത് ഫേസ്ബുക്ക് പ്രേമികള്ക്ക്ാ വേണ്ടി ഉള്ള ഒരു ടിപ്പ് ആണ്...ഫേസ്ബുക്കില്‍ ചിലര്‍ എന്ത് ചവര്‍ ഇട്ടാലും അതിന്റെ ലൈക്ക് ആയിരം കടന്നു കാണും...എങ്ങനെ ആണ് അത് ചെയുന്നെ അല്ലങ്കില്‍ അത്ര ലൈക്ക്‌ വരുന്നേ എന്ന് ആരേലും ചിന്തികാരുണ്ടോ? മുന്നേ രതീഷെട്ടന്‍ ഇട്ട ടിപ്പില്‍ സ്ടാട്സ് മാത്രമേ അങ്ങനെ ചെയാന്‍ പറ്റിയിരുന്നു ഒള്ളു എന്നാല്‍ ഇന്ന് ഞാന ഇട്ടുന്നതില്‍ ഫേസ്ബുക്കിലെ എന്ത് പോസ്റ്റും 5000 ലൈക്ക്‌ വരെ ആക്കാം ..എങ്ങനെ ചെയണം എന്ന് അറിയണം എങ്കില്‍ താഴെ ഉള്ള സ്ക്രീന്‍ ഷോട്ടുകള്‍ നോക്കുക...

അപ്പോള്‍ മുകളില്‍ കാണുന്നത് ഞാന്‍ ഈ ടിപ്പ് ഇടാന്‍ ഉണ്ടാക്കിയ ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ആണ് അതിന്റെ പ്രൊഫൈല്‍ പിക്ചര്‍ ആണ് അത്.....അതിന്റെ ലൈക്ക്‌ ഇങ്ങനെ കൂടിയതാണ്..ഇനി അത് വീണ്ടും എങ്ങനെ കൂട്ടാം എന്ന് ആണ് പറയുന്നേ ....അതിനായി ആദ്യം ഈ വെബ്‌സൈറ്റിലേക്ക് പോകുക

അപ്പോള്‍ മുകളിലെ ചിത്രത്തില്‍ ഉള്ളത് പോലെ വരും അതില്‍ മെത്തേഡ് വന്‍ സെലക്റ്റ്‌ ചെയുക..അപ്പോള്‍ താഴെ ഉള്ളത് പോലെ വരും...അത് സെലക്റ്റ്‌ ചെയ്തു കൊടുക്കുക
അപ്പോള്‍ വേറെ ഒരു വിന്ഡോ വരും അതില്‍ താഴെ ഉള്ളത് പോലെ കാണാം...
ശേഷം അത് ക്ലോസ് ചെയ്തു വീണ്ടും വെബ്‌സൈറ്റിന്റെ സെകണ്ട് ലോഗിനില്‍ വരിക ..താഴെ ഉള്ളത് പോലെ കാണാം
...സെലക്റ്റ്‌ ചെയുക
മുകളില്‍ ഉള്ളത് പോലെ ഒരു സ്ക്രിപ്പിറ്റ്‌ വരും ...ഇനി വീണ്ടും വെബ്സൈറ്റില്‍ വന്നു താഴെ ഉള്ള ഭാഗത് ടോക്കന്‍ ലിങ്ക് കോപ്പി ചെയുക..ശേഷം സംബിറ്റ് ചെയ്തു പോകുക...
താഴെ ഉള്ളത് പോലെ വരും...അതില്‍ സെക്യൂരിറ്റി കോഡ്‌ കൊടുക്കുക ശേഷം കണ്ട്യുനു കൊടുത്തു പോകാം...
അപ്പോള്‍ താഴെ ഉള്ളത് പോലെ വെബ്സൈറ്റ് കാണാം

ഇനി ശേഷം വെബ്‌സൈറ്റിന്റെ താഴേക്ക്‌ പോയാല്‍

ഇത് പോലെ കാണാം....സെലക്റ്റ്‌ ചെയുക ശേഷം നിങ്ങള്ക്ക് ‌ താഴെ ഉള്ളത് പോലെ ഫേസ്ബുക്ക് പോസ്റ്റിന്റെ കുറച്ചു ഓപ്ഷന്സ്ാ കാണാം...

എന്തിനാ ലൈക്ക്‌ വേണ്ടത്‌ അത് സെലക്റ്റ്‌ ചെയുക...ഞാന്‍ ഫോട്ടോ സെലക്റ്റ്‌ ചെയ്തു...അപ്പോള്‍ നിങ്ങള്ക്ക്ു‌ താഴെ ഉള്ളത് പോലെ കാണാന്‍ കഴിയും
ഇനി ഏതു ടൈപ്പ് ഫോട്ടോ ആണ് ലൈക്ക്‌ വേണ്ടത് അത് സെലക്റ്റ്‌ ചെയുക...ഞാന്‍ പ്രൊഫൈല്‍ പിക്ചര്‍ ആണ് സെലക്റ്റ്‌ ചെയ്തിരിക്കുന്നെ...അപ്പോള്‍ താഴെ ഉള്ളത് പോലെ വരും...സബ്മിറ്റ് കൊടുക്കുക...
ഇനി നിങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് ഒന്ന് റിഫ്രെഷ് ചെയുക...ലൈക്ക്‌ കൂടും..കൂടുതല്‍ ലൈക്ക്‌ വേണം എങ്കില്‍ ഇത് പോലെ വീണ്ടും ചെയുക...താഴെ ലൈക്ക്‌ കൂടിയ എന്റെ പ്രൊഫൈല്‍ പിക്ചര്‍ കാണാം
Want more than 1000 likes then click any of the below links and follow


article written by kiran

how to install android kitkat os in to your computer

how to install android kitkat in to computer read in 
malayalam 

എന്റെ എല്ലാ സുഹ്റ്ത്തുക്കൾക്കും നന്ദി പറഞ്ഞുകൊണ്ടും നിങ്ങളോടെനിക്കുള്ള ബാധ്യതയെ ഓർത്തുകൊണ്ടും ഞാൻ ഇതാ ഒരിക്കൽ കൂടി ഇവിടെ വന്നിരിക്കുന്നു,കഴിഞ്ഞ കാലം കമ്പ്യൂട്ടറുകളുടേതായിരുന്നെങ്കിൽ ഈ വരവ് ഞാൻ ആൻഡ്രോയ്ഡിനൊപ്പം ആക്കിയാലോ എന്ന് ചിന്തിക്കുകയാ...ഇന്നും ഞാൻ തരാൻ ഉദ്ദേശിക്കുന്നതും ആൻഡ്റോയ്ഡുമായി ബന്ധപ്പെട്ട ഒരു ടിപ്പ് ആണ്. ഇന്ന് മൊബൈൽ ഫോൺ ലോകം ആൻഡ്രോയ്ഡ് കയ്യടക്കിയിരിക്കുകയാണല്ലോ. ഈ കാലത്ത് ആൻഡ്രോയ്ഡ് ഫോൺ ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും.ഇപ്പോൾ നിങ്ങൾ കരുതും ഞാൻ ആൻഡ്രോയ്ഡ് ഫോണിനുതകുന്ന ഏതെങ്കിലും ഒരു ആപ്ലിക്കേഷൻ ടിപ്പ് ചെയ്യാൻ പോവുകയായിരിക്കും എന്ന്. എന്നാൽ ഞാൻ തരാൻ പോവുന്ന ടിപ്പ് കമ്പ്യൂട്ടർ ടിപ് തന്നെയാണ് കേട്ടോ. നിങ്ങളുടെ കമ്പ്യൂട്ടറിൽ എങ്ങനെ ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഓ.എസ് ഇൻസ്റ്റാൾ ചെയ്ത് ഡ്യുവൽ ബൂട്ട് ചെയ്യിക്കാം എന്നാണ് എന്റെ ഇന്നത്തെ ടിപ്പ്.  ഡ്യുവൽ ബൂട്ട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, അല്ലാതെ വിർച്യുൽ മിഷീൻ അല്ല കേട്ടോ... അപ്പോൾ കാര്യപരിപാടിയിലേക്ക് കടക്കാം...

ആവശ്യമായ ചേരുവകൾ

1) ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഐ.എസ്.ഒ ഫയൽ
2) യൂനെറ്റ് ബൂട്ട് ഇൻ
3) 2 ജി.ബി പെൻഡ്രൈവ്
4) ക്ഷമ.
5) സമയം
6)..... മതി ഇത്രയും ചേരുവ തന്നെ അധികം
ഇനി തുടങ്ങാം ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ (അവയിൽ തന്നെ ലിങ്ക് ചെയ്തിട്ടുണ്ട്) ഡൌൺലോഡ് ചെയ്യുക.
എല്ലാം ഇനവും ഡൌൺലോഡ് ചെയ്തുകഴിഞ്ഞാൽ യൂനെറ്റ്ബൂട്ട് ഇൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കുക, വരുന്ന വിൻഡോയിൽ നിന്നും നിങ്ങൾ ഡൌൺലോഡ് ചെയ്ത് കിറ്റ്കാറ്റ് ഐ.എസ്.ഒ ഫയൽ ബ്രൌസ് ചെയ്ത് സെലക്റ്റ് ചെയ്യുക. തുടർന്ന് അടുത്ത വിൻഡോയിൽ നിങ്ങളുടെ യൂ.എസ്.ബി പെൻഡ്രൈവ് സെലക്റ്റ് ചെയ്യുക. ഇനി ഒരു അല്പ സമയം വെയ്റ്റ് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ പെൻഡ്രൈവ് ബൂട്ടബിൾ ആയി കോൻഫിഗർ ചെയ്തുകഴിഞ്ഞു. ഇനി കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക ബയോസിൽ യൂ.എസ്.ബി ബൂട്ട് എനേബിൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. റീസ്റ്റാർട്ട് ആവുമ്പോൾ യൂ.എസ്.ബി പ്ലഗ് ഇൻ ചെയ്തിരിക്കുന്നൂ എന്നും ഉറപ്പാക്കുക. ഇപ്പോൾ യൂഎസ്ബിയിൽ നിന്നും ബൂട്ട് ആവും ആദ്യം കാണുന്ന വിൻഡോയിൽ
1) വിൻഡൊയിൽ ഇൻസ്റ്റാൾ ആൻഡ്രോയ്ഡ് സെലക്റ്റ് ചെയ്യുക
2) പാർട്ടീഷൻ വിൻഡോ വരും ഇപ്പോൾ അതിൽ നിങ്ങളുടെ വിൻഡോസ് ഇൻസ്റ്റാൾ ചെയ്ത് ഡ്രൈവ് തന്നെ സെലക്ട് ചെയ്യുക

3) ഫോർമാറ്റ് ചെയ്യണോ എന്ന ചോദ്യത്തിന് നോ കൊടുക്കുക

4) GRUB bootloader ഇൻസ്റ്റാൾ ചെയ്യണോ എന്ന അടുത്ത ചോദ്യത്തിന് യെസ് കൊടുക്കുക

5) ഇപ്പോൾ ഒരു വിൻഡോ വരുന്നതിൽ വിൻഡോസ് പാർടീഷൻ കാണുന്നു എന്നും വിൻഡൊസിനായി ഒരു ബൂട്ട് ഐറ്റം ക്രിയേറ്റ് ചെയ്യണോ എന്നും ചോദിക്കും ശ്രദ്ധിക്കുക ഇവിടെ യെസ് ക്ലിക്ക് ചെയ്യുക

6) ഇൻസ്റ്റാളർ ഒരു ഡിസ്ക് ഇമേജ് ക്രിയേറ്റ് ചെയ്യാൻ പോകുന്നു എന്ന അടുത്ത വിൻഡോ കാണാം കുറഞ്ഞത് 512 എം.ബി സ്പേസ് വേണം തുടരണമോ എന്ന് ചോദ്യത്തിന് യെസ് കൊടുത്ത് മുന്നോട്ട്...

7) ഇപ്പോൾ വരുന്ന വിൻഡോയിൽ 512 എന്നു കാണാം അത് വേണമെങ്കിൽ നമുക്ക് മാറ്റാവുന്നതാണ് (കൂടിയത് 2 ജിബി കുറഞ്ഞത് 512 എം.ബി)

8) മുന്നോട്ട് പോയാൽ ആൻഡ്രോയ്ഡ് ഇൻസ്റ്റാൾ ആവും റീബൂട്ട് ചോദിക്കുമ്പോൾ ഓകെ കൊടുക്കുക.

9) യൂ.എസ്.ബി പെൻഡ്രൈവ് റിമൂവ് ചെയ്യുക. 
റീസ്റ്റാർട്ട് ആയാൽ ഇത്തരം ഒരു ഡ്യുവൽ ബൂട്ട് വരും
അതിൽ ആൻഡ്രോയ്ഡ് സെലക്റ്റ് ചെയ്താൽ നാം ആൻഡ്രോയ്ഡ് ഫോൺ ആദ്യമായി ഓൺ ചെയ്യുമ്പോൾ കാണുന്ന എല്ലാ വിൻഡോയും കാണാം. ഇനി എല്ലാം മൊബൈലിൽ ചെയ്യുന്ന പോലെ തന്നെ... സംശയങ്ങൾക്ക് കമന്റ് ചെയ്യൂമല്ലോ....

News hunters India android app

News hunters India, New application for reading indian news 

20 മലയാളം ന്യൂസ് പോര്‍ട്ടലുകളും മറ്റു 08 ഇന്ത്യന്‍ ഭാഷയടക്കം 100-ല്‍ കൂടുതല്‍ ന്യൂസ് പോര്‍ട്ടലുകളുമുള്ള ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്ലിക്കേഷനാണ് ന്യൂസ് ഹണ്ടേഴ്സ്-ഇന്ത്യ. 2ജി മുതലുള്ള കണക്ഷനുകളില്‍ ഫാസ്റ്റ് ആയി ന്യൂസ് അപ്ഡേറ്റ് ചെയ്യുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത കൂടെ പുതിയ ന്യൂസ് പോര്‍ട്ടലുകള്‍ ഓട്ടോമാറ്റിക്ക് ആയി അപ്ലിക്കേഷനിലേക്ക് വരുന്നതാണ്, പുതിയ അപ്ഡേറ്റിന്‍റെ ആവശ്യം വരുന്നില്ല, എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ഈ അപ്ലിക്കേഷന്‍ വര്‍ക്ക് ചെയ്യുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Analyse your facebook account using a facebook app

Analyse your facebook account using a facebook app - read in malayalam

ഹായ് കൂട്ടുകാരെ….... സുഖമാണെന്ന് കരുതുന്നു............ ഞാന്‍ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപെടുന്ന ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉപയോഗിക്കുന്ന ഒരു ചെറിയ ആപ്പിനെ കുറിച്ചു ആണ്.
ഈ ആപ് ഉപയോഗിച്ച് നിങ്ങളുടെ ഫേസ്ബുക്കില്‍ നിങ്ങളെ ആരെങ്കിലും unfriend ചെയ്തോ എന്നറിയാനും, നിങ്ങളുടെ ഫേസ് ബുക്കില്‍ എത്ര പുരുഷ സുഹൃത്തുക്കള്‍ ഉണ്ട്, എത്ര സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ട് എന്നും, ആരൊക്കെയാണ് പുതിയ സുഹൃത്തുക്കള്‍ എന്നും ,നിങ്ങള്‍ പലപ്പോഴായി പോസ്റ്റ്‌ ചെയ്യുന്ന ഫോട്ടോകള്‍ വീഡിയോകള്‍, മറ്റു Status കള്‍ ആകെ എത്ര ഉണ്ട് എന്നും, അതിനു ആകെ കിട്ടിയ ലൈക്ക്കള്‍, ആരൊക്കെ, ഏതിനൊക്കെ എത്ര ലൈക്ക് തന്നു എന്നും ഈ ആപ് കൊണ്ട് അറിയാന്‍ സാധിക്കും.
കൂടാതെ നിങ്ങളുടെ ഫേസ്ബുക്കിലെ സുഹൃത്തുക്കളില്‍ ആരാണ് കൂടുതല്‍ ലൈക്ക് തന്നതും, ഇത് ഏതൊക്കെ പോസ്റ്റുകള്‍ക്ക് ആണ് തന്നത് എന്നും വളരെ പെട്ടെന്ന് , ഈസി ആയി നമുക്ക് കാണിച്ചു തരും. ചില സ്ക്രീന്‍ ഷോട്ടുകള്‍ ഇവിടെ ചേര്‍ക്കുന്നു. ഉപയോഗിച്ച് നോക്കുക.
undefined
...............................കൂട്ടുകാര്‍ക്കു ഇത് ഇഷ്ട്ടപ്പെടും എന്ന് കരുതുന്നു . തീര്‍ച്ചയായും ഇഷ്ടപ്പെട്ടാല്‍ ലൈകും , കമന്റും തന്നു പ്രോത്സാഹിപ്പിക്കുമല്ലോ ..................

Format your Android phone without losing your files

Format your Android phone without losing your files read in malayalam
using cloud storage you can back up your data while formatting your phone - read in malayalam


ഹുഹ്...പറ്റിച്ചതാ..ഡാറ്റ പോകാതിരിക്കണമെങ്കില്‍ അത് ആദ്യം ബാക്കപ്പ് ചെയ്യണം!
അത് നിങ്ങള്‍ ചെയ്യണമെന്നില്ല ദാ ഇവന്‍ ചെയ്തോളും !!!
ഇത് അണ്ട്രോയിടിന് വേണ്ടിയുള്ള ഒരു ഓണ്‍ലൈന്‍ ബാക്കപ്പ് ടൂള്‍ ആണ്..10ജിബി വരെ ഫ്രീ സ്പെയ്സ് ലഭിക്കും !!! നിങ്ങളുടെ ഫോണ്‍ കോണ്ടാക്റ്റ്സ് ,മെസേജുകള്‍, ഫോട്ടോസ് , മ്യൂസിക്, വീഡിയോസ് , ഡോക്ക്യുമെന്‍റ്സ് ഇവയെല്ലാം ഈ പ്രോഗ്രാം ബാക്കപ്പ് ചെയ്യും..ഇതില്‍ ഓട്ടോബാക്കപ്പ് ഓപ്ഷന്‍ ഉണ്ട് ..എപ്പോള്‍ ബാക്കപ്പ് ചെയ്യണം എന്ന് സെറ്റ് ചെയ്താല്‍ ആ ടൈമില്‍ വൈഫൈ കണക്റ്റഡ് ആണെങ്കില്‍ പ്രോഗ്രാം ഡാറ്റകള്‍ എല്ലാം ഓട്ടോബാക്കപ്പ് ചെയ്തോളും.
ഈ സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ ബാക്കപ്പ് ഫയല്‍സ് എല്ലാം കാണുവാന്‍ കഴിയും..അതില്‍ ഉള്ള ഫൈന്‍ഡ് മൈ ഫോണ്‍ ടാബില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോണ്‍ ലൊക്കേഷനും മനസ്സിലാക്കാം!!
പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് ഫ്രീ അക്കൌണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഫ്രീ ആയി 1ജിബി സ്റ്റൊറേജ് ലഭിക്കും.
അക്കൌണ്ട് ഉണ്ടാക്കുമ്പോള്‍ ചോദിക്കുന്ന റഫറന്‍സ് കോഡ് ആയി 0DRIY2 കൊടുത്താല്‍ 200MB സ്റ്റൊറേജ് കൂടുതല്‍ ലഭിക്കും.
പ്രോഗ്രാമില്‍ ഉള്ള EARN FREE SPACE ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന സ്ക്രീനില്‍ ഉള്ള കാര്യങ്ങള്‍ ഒക്കെ ചെയ്താല്‍ 10ജിബി വരെ ഫ്രീ സ്പെയ്സ് ലഭിക്കുന്നതാണ്..
ഡാറ്റ പിന്നീട് റീസ്റ്റോര്‍ ചെയ്യാന്‍ മൊബൈലില്‍ പ്രോഗ്രാം ലോഗിന്‍ ചെയ്ത് റീസ്റ്റോര്‍ ടാബില്‍ ക്ലിക്കി റീസ്റ്റോര്‍ ചെയ്യേണ്ട ഫയല്‍സ് സെലക്റ്റ് ചെയ്ത് റീസ്റ്റോര്‍ ചെയ്യുക...സംഭവം സിമ്പിള്‍ !!!

how to make the start button of windows 8 to your photo


how to make the start button of windows 8 to your photo read in malayalam

താഴെ ചിത്രം കണ്ടില്ലേ..  എന്റെ ടാസ്ക് ബാറിൽ സ്റ്റാർട്ട്‌ ബട്ടന് പകരം ലക്ഷങ്ങൾ വിലയുള്ള എന്റെ സ്വന്തം തല ചില്ലിട്ടു വച്ചിരിക്കുന്നത്. നിങ്ങള്ക്കും പറ്റും നിങ്ങളുടെ തലവെട്ടി അവിടെ കൊണ്ട് വെക്കാൻ ..
അതിനു വളരെ സിമ്പിളായ മൂന്നു ഘട്ടം ആണുള്ളത് ..താഴെയുള്ള ചിത്രങ്ങൾ കണ്ടു നോക്കൂ..
ആക്ഷൻ ....1
താഴെയുള്ള Download ലിങ്കിൽ ക്ലിക്കി ഇതിനു ആവശ്യമുള്ള ചെറ്യേ സാധനം ഡൌണ്‍ലോഡ് ചെയ്യുക 
ആക്ഷൻ ....2  
ഡൌണ്‍ലോഡ് ചെയ്ത zip ഫയൽ ഓപ്പണ്‍ ചെയ്തു അതിലുള്ള button changer ആപ്ലിക്കേഷൻ ഓപ്പണ്‍ ആക്കുക ... (ചിത്രം കാണുക)
ആക്ഷൻ ....3
change ബട്ടണ്‍ ക്ളിക്കി നിങ്ങളുടെ ഫോട്ടോ സെലെക്റ്റ് ചെയ്തു കൊടുക്കുക.. 
സ്റ്റാർട്ട്‌ ബട്ടണിൽ നിങ്ങളുടെ തല കാണാം ... 
തിരിച്ചു വീണ്ടും പഴയത് പോലെ ആകണമെങ്കിൽ restore ബട്ടണ്‍ ക്ലിക്കിയാൽ മാത്രം മതിയാകും

how to increase wifi signal strength

how to increase wifi signal strength read in malayalam


Heading കണ്ടതും ഓടിച്ചാടി ഇങ്ങു പോന്നു അല്ലേ.... സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡാന്‍... എങ്കില്‍ ഇവിടെ ഇന്ന് ഞാന്‍ വിളമ്പുന്നത് സോഫ്റ്റ്‌ വെയര്‍ ടിപ്പ് അല്ല. പിന്നെ എന്തിനാണ് ഇവന്‍ കമ്പ്യുട്ടര്‍ ചര്‍ച്ചകളില്‍ ഇത് കൊണ്ടിട്ടു എന്ന് നിങ്ങള്‍ക്കൊക്കെ തോന്നാം... അങ്ങനെ തോന്നിയാല്‍ അത് വെറും നിങ്ങളുടെ തോന്നല്‍ മാത്രം.
ഇന്നുവരെ ചെയ്തുനോക്കി ഫലം കാണാത്ത ഒരു ടിപ്പും ഈ പരീക്കുട്ടി ഇവിടെ നിങ്ങല്‍ക്കുമുന്ബില്‍ വിളമ്പിയിട്ടില്ല ആ ഒരു വിശ്വാസം ഉള്ളതുകൊണ്ടാണല്ലോ... നിങ്ങള്‍ ഒടി വന്നതും..
ന്നാല്‍ കാര്യത്തിലോട്ടു കടക്കാം...ഇന്നലെ കണ്ടു പരീക്ഷിച്ചു വിജയിച്ച ഒരു വീഡിയോ ടിപ്പാണ് ഇത് നിങ്ങളിലേക്ക് എത്തിക്കാന്‍ എനിക്ക് പ്രേരണയായത്‌..
 അല്‍പ്പം മിനക്കെടാന്‍ തയ്യാറുള്ളവര്‍ക്ക് ഇതുകൊണ്ട് ഗുണമേ ഉണ്ടാവുകയുള്ളൂ... നിങ്ങല്ക്കിതിനു... കമ്പ്യുട്ടറോ സോഫ്റ്റ്‌വെയറോ ഒന്നുംതന്നെ വേണ്ട... പകരം വേണ്ടത് ചുവടെ വരിവരിയായ്.,
അലുമിയം ബിയര്‍ ബോട്ടില്‍, അല്ലെങ്കില്‍ പെപ്സി ബോട്ടില്‍, അല്ലെങ്കില്‍ കോള.
കത്രിക,
ഡബിള്‍ സൈഡ് സ്റ്റിക്കര്‍, 
കട്ടര്‍ (Cutter Blade)
മണ്ടയില്‍ കിഡ്നി ഉള്ള ചങ്ങായിമാര്‍ക്കൊക്കെ പിടികിട്ടി കാണും, ഇനി എന്ത് ചെയ്യണമെന്നു താഴെ ഉള്ള വീഡിയോ നോക്കി മനസ്സിലാക്കാം... ഇത് വലിയ ചിലവില്ലാത്ത ഒരു ട്രിക് ആയതുകൊണ്ട് ഒന്ന് ചെയ്തുനോക്കുന്നതില്‍ തെറ്റുണ്ടോ... 101%വര്‍ക്കിംഗ് ആണ് ഒട്ടും സ്ട്രെങ്ങ്ത് ഇല്ലാതിരുന്ന എന്റെ റൂമിലെ WiFi ഇപ്പോള്‍ പറക്കുകയാ പറക്കുക...
WiFi സിഗ്നലുകളുടെ പ്രസരണം ദ്രുതഗതിയില്‍ ആക്കുന്ന എന്തോ സംഗതി ആണ് ഇതിന്റെ ശാസ്ത്രം..ഇതിന്റെ ശാസ്ത്രപരമായ വിശദീകരണം എന്നോട് ചോദിക്കരുത് , പറയാന്‍ അറിയില്ല.. 
വീഡിയോ കണ്ടു മനസ്സിലാക്കുക 
വീഡിയോ ഓപ്പണ്‍ ആയില്ലെങ്കില്‍ താഴെ ഉള്ള You Tube ഇമേജില്‍ ക്ലിക്കുക 
Special Note:പ്രോത്സാഹനം ചോദിച്ചു വാങ്ങാതെ നിവര്‍ത്തിയില്ല, പ്രോത്സാഹിപ്പിച്ചാല്‍ അടുത്ത ടിപ്പിടാന്‍ ഉത്സാഹിക്കും ..... അല്ലേല്‍ ചങ്കരന്‍ തെങ്ങിന്മേല്‍ തന്നെ ഇരിക്കും...ഇപ്പോള്‍ അല്‍പ്പം താഴോട്ടു ഇറങ്ങിയിട്ടുണ്ട് ഇനീം മോളിലോട്ട് കേറ്റരുത് .. ങാ...!
ഇതുപോലുള്ള ഒരു കിടിലന്‍ ടിപ്പിന്റെ പണിപ്പുരയിലാണ് ..... ഉടനെ വരാം.