how to increase wifi signal strength
how to increase wifi signal strength read in malayalam
Heading കണ്ടതും ഓടിച്ചാടി ഇങ്ങു പോന്നു അല്ലേ.... സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡാന്‍... എങ്കില്‍ ഇവിടെ ഇന്ന് ഞാന്‍ വിളമ്പുന്നത് സോഫ്റ്റ് വെയര്‍ ടിപ്പ് അല്ല. പിന്നെ എന്തിനാണ് ഇവന്‍ കമ്പ്യുട്ടര്‍ ചര്‍ച്ചകളില്‍ ഇത് കൊണ്ടിട്ടു എന്ന് നിങ്ങള്‍ക്കൊക്കെ തോന്നാം... അങ്ങനെ തോന്നിയാല്‍ അത് വെറും നിങ്ങളുടെ തോന്നല്‍ മാത്രം.
ഇന്നുവരെ ചെയ്തുനോക്കി ഫലം കാണാത്ത ഒരു ടിപ്പും ഈ പരീക്കുട്ടി ഇവിടെ നിങ്ങല്‍ക്കുമുന്ബില്‍ വിളമ്പിയിട്ടില്ല ആ ഒരു വിശ്വാസം ഉള്ളതുകൊണ്ടാണല്ലോ... നിങ്ങള്‍ ഒടി വന്നതും..
ന്നാല്‍ കാര്യത്തിലോട്ടു കടക്കാം...ഇന്നലെ കണ്ടു പരീക്ഷിച്ചു വിജയിച്ച ഒരു വീഡിയോ ടിപ്പാണ് ഇത് നിങ്ങളിലേക്ക് എത്തിക്കാന്‍ എനിക്ക് പ്രേരണയായത്..
അല്‍പ്പം മിനക്കെടാന്‍ തയ്യാറുള്ളവര്‍ക്ക് ഇതുകൊണ്ട് ഗുണമേ ഉണ്ടാവുകയുള്ളൂ... നിങ്ങല്ക്കിതിനു... കമ്പ്യുട്ടറോ സോഫ്റ്റ്‌വെയറോ ഒന്നുംതന്നെ വേണ്ട... പകരം വേണ്ടത് ചുവടെ വരിവരിയായ്.,
അലുമിയം ബിയര്‍ ബോട്ടില്‍, അല്ലെങ്കില്‍ പെപ്സി ബോട്ടില്‍, അല്ലെങ്കില്‍ കോള.
കത്രിക,
ഡബിള്‍ സൈഡ് സ്റ്റിക്കര്‍,
മണ്ടയില്‍ കിഡ്നി ഉള്ള ചങ്ങായിമാര്‍ക്കൊക്കെ പിടികിട്ടി കാണും, ഇനി എന്ത് ചെയ്യണമെന്നു താഴെ ഉള്ള വീഡിയോ നോക്കി മനസ്സിലാക്കാം... ഇത് വലിയ ചിലവില്ലാത്ത ഒരു ട്രിക് ആയതുകൊണ്ട് ഒന്ന് ചെയ്തുനോക്കുന്നതില്‍ തെറ്റുണ്ടോ... 101%വര്‍ക്കിംഗ് ആണ് ഒട്ടും സ്ട്രെങ്ങ്ത് ഇല്ലാതിരുന്ന എന്റെ റൂമിലെ WiFi ഇപ്പോള്‍ പറക്കുകയാ പറക്കുക...
WiFi സിഗ്നലുകളുടെ പ്രസരണം ദ്രുതഗതിയില്‍ ആക്കുന്ന എന്തോ സംഗതി ആണ് ഇതിന്റെ ശാസ്ത്രം..ഇതിന്റെ ശാസ്ത്രപരമായ വിശദീകരണം എന്നോട് ചോദിക്കരുത് , പറയാന്‍ അറിയില്ല..
വീഡിയോ കണ്ടു മനസ്സിലാക്കുക
വീഡിയോ ഓപ്പണ്‍ ആയില്ലെങ്കില്‍ താഴെ ഉള്ള You Tube ഇമേജില്‍ ക്ലിക്കുക
Special Note:പ്രോത്സാഹനം ചോദിച്ചു വാങ്ങാതെ നിവര്‍ത്തിയില്ല, പ്രോത്സാഹിപ്പിച്ചാല്‍ അടുത്ത ടിപ്പിടാന്‍ ഉത്സാഹിക്കും ..... അല്ലേല്‍ ചങ്കരന്‍ തെങ്ങിന്മേല്‍ തന്നെ ഇരിക്കും...ഇപ്പോള്‍ അല്‍പ്പം താഴോട്ടു ഇറങ്ങിയിട്ടുണ്ട് ഇനീം മോളിലോട്ട് കേറ്റരുത് .. ങാ...!
ഇതുപോലുള്ള ഒരു കിടിലന്‍ ടിപ്പിന്റെ പണിപ്പുരയിലാണ് ..... ഉടനെ വരാം.
0 comments:
Post a Comment