Sponsors

how to install android kitkat os in to your computer

how to install android kitkat in to computer read in 
malayalam 

എന്റെ എല്ലാ സുഹ്റ്ത്തുക്കൾക്കും നന്ദി പറഞ്ഞുകൊണ്ടും നിങ്ങളോടെനിക്കുള്ള ബാധ്യതയെ ഓർത്തുകൊണ്ടും ഞാൻ ഇതാ ഒരിക്കൽ കൂടി ഇവിടെ വന്നിരിക്കുന്നു,കഴിഞ്ഞ കാലം കമ്പ്യൂട്ടറുകളുടേതായിരുന്നെങ്കിൽ ഈ വരവ് ഞാൻ ആൻഡ്രോയ്ഡിനൊപ്പം ആക്കിയാലോ എന്ന് ചിന്തിക്കുകയാ...ഇന്നും ഞാൻ തരാൻ ഉദ്ദേശിക്കുന്നതും ആൻഡ്റോയ്ഡുമായി ബന്ധപ്പെട്ട ഒരു ടിപ്പ് ആണ്. ഇന്ന് മൊബൈൽ ഫോൺ ലോകം ആൻഡ്രോയ്ഡ് കയ്യടക്കിയിരിക്കുകയാണല്ലോ. ഈ കാലത്ത് ആൻഡ്രോയ്ഡ് ഫോൺ ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും.ഇപ്പോൾ നിങ്ങൾ കരുതും ഞാൻ ആൻഡ്രോയ്ഡ് ഫോണിനുതകുന്ന ഏതെങ്കിലും ഒരു ആപ്ലിക്കേഷൻ ടിപ്പ് ചെയ്യാൻ പോവുകയായിരിക്കും എന്ന്. എന്നാൽ ഞാൻ തരാൻ പോവുന്ന ടിപ്പ് കമ്പ്യൂട്ടർ ടിപ് തന്നെയാണ് കേട്ടോ. നിങ്ങളുടെ കമ്പ്യൂട്ടറിൽ എങ്ങനെ ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഓ.എസ് ഇൻസ്റ്റാൾ ചെയ്ത് ഡ്യുവൽ ബൂട്ട് ചെയ്യിക്കാം എന്നാണ് എന്റെ ഇന്നത്തെ ടിപ്പ്.  ഡ്യുവൽ ബൂട്ട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, അല്ലാതെ വിർച്യുൽ മിഷീൻ അല്ല കേട്ടോ... അപ്പോൾ കാര്യപരിപാടിയിലേക്ക് കടക്കാം...

ആവശ്യമായ ചേരുവകൾ

1) ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഐ.എസ്.ഒ ഫയൽ
2) യൂനെറ്റ് ബൂട്ട് ഇൻ
3) 2 ജി.ബി പെൻഡ്രൈവ്
4) ക്ഷമ.
5) സമയം
6)..... മതി ഇത്രയും ചേരുവ തന്നെ അധികം
ഇനി തുടങ്ങാം ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ (അവയിൽ തന്നെ ലിങ്ക് ചെയ്തിട്ടുണ്ട്) ഡൌൺലോഡ് ചെയ്യുക.
എല്ലാം ഇനവും ഡൌൺലോഡ് ചെയ്തുകഴിഞ്ഞാൽ യൂനെറ്റ്ബൂട്ട് ഇൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കുക, വരുന്ന വിൻഡോയിൽ നിന്നും നിങ്ങൾ ഡൌൺലോഡ് ചെയ്ത് കിറ്റ്കാറ്റ് ഐ.എസ്.ഒ ഫയൽ ബ്രൌസ് ചെയ്ത് സെലക്റ്റ് ചെയ്യുക. തുടർന്ന് അടുത്ത വിൻഡോയിൽ നിങ്ങളുടെ യൂ.എസ്.ബി പെൻഡ്രൈവ് സെലക്റ്റ് ചെയ്യുക. ഇനി ഒരു അല്പ സമയം വെയ്റ്റ് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ പെൻഡ്രൈവ് ബൂട്ടബിൾ ആയി കോൻഫിഗർ ചെയ്തുകഴിഞ്ഞു. ഇനി കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക ബയോസിൽ യൂ.എസ്.ബി ബൂട്ട് എനേബിൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. റീസ്റ്റാർട്ട് ആവുമ്പോൾ യൂ.എസ്.ബി പ്ലഗ് ഇൻ ചെയ്തിരിക്കുന്നൂ എന്നും ഉറപ്പാക്കുക. ഇപ്പോൾ യൂഎസ്ബിയിൽ നിന്നും ബൂട്ട് ആവും ആദ്യം കാണുന്ന വിൻഡോയിൽ
1) വിൻഡൊയിൽ ഇൻസ്റ്റാൾ ആൻഡ്രോയ്ഡ് സെലക്റ്റ് ചെയ്യുക
2) പാർട്ടീഷൻ വിൻഡോ വരും ഇപ്പോൾ അതിൽ നിങ്ങളുടെ വിൻഡോസ് ഇൻസ്റ്റാൾ ചെയ്ത് ഡ്രൈവ് തന്നെ സെലക്ട് ചെയ്യുക

3) ഫോർമാറ്റ് ചെയ്യണോ എന്ന ചോദ്യത്തിന് നോ കൊടുക്കുക

4) GRUB bootloader ഇൻസ്റ്റാൾ ചെയ്യണോ എന്ന അടുത്ത ചോദ്യത്തിന് യെസ് കൊടുക്കുക

5) ഇപ്പോൾ ഒരു വിൻഡോ വരുന്നതിൽ വിൻഡോസ് പാർടീഷൻ കാണുന്നു എന്നും വിൻഡൊസിനായി ഒരു ബൂട്ട് ഐറ്റം ക്രിയേറ്റ് ചെയ്യണോ എന്നും ചോദിക്കും ശ്രദ്ധിക്കുക ഇവിടെ യെസ് ക്ലിക്ക് ചെയ്യുക

6) ഇൻസ്റ്റാളർ ഒരു ഡിസ്ക് ഇമേജ് ക്രിയേറ്റ് ചെയ്യാൻ പോകുന്നു എന്ന അടുത്ത വിൻഡോ കാണാം കുറഞ്ഞത് 512 എം.ബി സ്പേസ് വേണം തുടരണമോ എന്ന് ചോദ്യത്തിന് യെസ് കൊടുത്ത് മുന്നോട്ട്...

7) ഇപ്പോൾ വരുന്ന വിൻഡോയിൽ 512 എന്നു കാണാം അത് വേണമെങ്കിൽ നമുക്ക് മാറ്റാവുന്നതാണ് (കൂടിയത് 2 ജിബി കുറഞ്ഞത് 512 എം.ബി)

8) മുന്നോട്ട് പോയാൽ ആൻഡ്രോയ്ഡ് ഇൻസ്റ്റാൾ ആവും റീബൂട്ട് ചോദിക്കുമ്പോൾ ഓകെ കൊടുക്കുക.

9) യൂ.എസ്.ബി പെൻഡ്രൈവ് റിമൂവ് ചെയ്യുക. 
റീസ്റ്റാർട്ട് ആയാൽ ഇത്തരം ഒരു ഡ്യുവൽ ബൂട്ട് വരും
അതിൽ ആൻഡ്രോയ്ഡ് സെലക്റ്റ് ചെയ്താൽ നാം ആൻഡ്രോയ്ഡ് ഫോൺ ആദ്യമായി ഓൺ ചെയ്യുമ്പോൾ കാണുന്ന എല്ലാ വിൻഡോയും കാണാം. ഇനി എല്ലാം മൊബൈലിൽ ചെയ്യുന്ന പോലെ തന്നെ... സംശയങ്ങൾക്ക് കമന്റ് ചെയ്യൂമല്ലോ....

0 comments:

Post a Comment